സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സായി) യിൽ നടക്കുന്ന എട്ടാമത് ഇൻഡോർ നാഷണൽ റോവിങ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം അവസാനിക്കുമ്പോൾ മെഡൽ വേട്ടയിൽ തിളങ്ങി കേരളം. കേരളത്തിന് നാലു സ്വർണവും ആറു വെള്ളിയും അടക്കം 19 മെഡലുകൾ ലഭിച്ചു. ഇന്നലെ മൂന്ന് സ്വർണവും അഞ്ചു വെള്ളിയും അടക്കം 12 മെഡലുകളാണ് കേരളം നേടിയത്.
മെൻ പെയർ 2000 മീറ്ററിൽ അദ്വൈത് കെ എസും അദ്വൈത് ജെ പി നമ്പ്യാരും അടങ്ങുന്ന ടീം കേരളത്തിനായി ഇന്നലെ സ്വർണം നേടി. ജൂനിയർ മെൻ പെയർ 2000 മീറ്ററിൽ ഹൃഷി എം നായരും വിഷ്ണു രാജും സ്വർണം നേടിയപ്പോൾ വുമൺ പെയർ 2000 മീറ്ററിൽ അലീനാ ആന്റോയും റോസ് മരിയ ജോഷിയും ഒന്നാമതെത്തി. നിലവിലെ പോയിന്റ് നിലയിൽ ഹരിയാനയാണ് മുന്നില്‍. ഏഴ് സ്വർണവും ഒരു വെങ്കലം ലഭിച്ചിട്ടുണ്ട്. തൊട്ടു പിന്നിൽ രണ്ടാമതാണ് കേരളം. മത്സരങ്ങൾ നാളെ അവസാനിക്കും.

