പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം. പാക് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് നിരോധിച്ചത്. പാരീസ് ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു. അതേസമയം മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമാണ്. പഹൽഗാം ആക്രമണം തടയാൻ കഴിയാത്ത ഇന്ത്യൻ സൈന്യം കഴിവുകെട്ടവരാണെന്ന് അഫ്രീദി വിമർശിച്ചിരുന്നു.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം

