Site iconSite icon Janayugom Online

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച സംവിധായകൻ ‑ഉറ്റവർ), എ ആർ വാടിക്കൽ ( നവാഗത സംവിധായകൻ, തിരക്കഥാകൃത്ത് ‑മദർ മേരി), നിരഞ്ജ് മണിയൻപിള്ള രാജു (നടൻ — ഗു, ത്രയം), ലാലി പി എം (നടി — മദർ മേരി), മഞ്ജു നിഷാദ് (നടി — ട്രെയ്സിംഗ് ഷാഡോ), ആതിര സുധീർ (പുതുമുഖ നായിക ‑ഉറ്റവർ), രാംഗോപാൽ ഹരികൃഷ്ണൻ (സംഗീത സംവിധാനം ‑ഉറ്റവർ), അൻവർ സാദത്ത് (ഗായകൻ — മിലൻ), അലോഷ്യസ് പെരേര (ഗായകൻ — തൂലിക), രഞ്ജിനി സുധീരൻ (ബി ജി എം — മിലൻ), സഞ്ജു എസ് സാഹിബ്ബ് (പ്രോജക്ട് ഡിസൈനർ — ഉറ്റവർ), ജനപ്രിയ സീരിയൽ ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്), മികച്ച സീരിയൽ — മാംഗല്യം തന്തുനാനേന (ആർപി ശ്രീകുമാർ ‑സൂര്യ ടീവി), ശ്രീജിത്ത് പലേരി (സംവിധായകൻ — മാംഗല്യം തന്തുനാനേന), പ്രയാൻ വിഷ്ണു (നടൻ — സുഖമോദേവി , ഫ്ളവേഴ്സ്), സുസ്മിത പ്രഭാകരൻ (നടി — സുഖമോദേവി), പ്രിയൻ (ക്യാമറ — പവിത്രം, ഏഷ്യാനെറ്റ്), അനന്തു (എഡിറ്റർ- പെയ്തൊഴിയാതെ, സൂര്യ), ആർച്ച എസ് നായർ (ഭാവി വാഗ്ദാനം), തമ്പി ആര്യനാട് (വസ്ത്രാലങ്കാരം — പവിത്രം), രഞ്ജിത് തിരുവല്ലം (ചമയം — ടീച്ചറമ്മ, ഏഷ്യാനെറ്റ്), സക്കീർ ഹുസൈൻ (കല — മൗനരാഗം ഏഷ്യാനെറ്റ്), പ്രകാശ് വടകര (നടൻ — സ്റ്റെയിൽമേറ്റ്, ഹ്രസ്വചിത്രം), അജിൽ മണിമുത്ത് (ഹ്രസ്വചിത്രം — സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്), പ്രഭ ടി കെ (പൊൻമകൾ — മ്യൂസിക്കൽ വീഡിയോ) തുടങ്ങി എല്ലാ കാറ്റഗറിയിലെയും ജേതാക്കൾ അവാർഡുകൾ സ്വീകരിച്ചു.

സംവിധായകൻ ടി എസ് സുരേഷ്ബാബു, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, നടി മായാ വിശ്വനാഥ്, സംവിധായകൻ സിവി പ്രേംകുമാർ, നടി ദീപ ഷാനു, ഫിലിം ക്രിട്ടിക്ക് സുനിൽ സിഇ, അജയ് തുണ്ടത്തിൽ എന്നിവരാണ് അവാർഡു വിതരണം നടത്തിയത്.
പുലരി ടീവി പ്രോഗ്രാം ഹെഡ് ജോളിമസ്, സി ഇ ഓ ജിട്രസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. ഷെൽമ, സ്വപ്ന എന്നിവരാണ് പ്രോഗ്രാം ആങ്കർ ചെയ്തത്. പിആർഓ — അജയ് തുണ്ടത്തിൽ

Exit mobile version