Site icon Janayugom Online

റിതുരാജകീയം; മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 58 പന്തില്‍ 88 റണ്‍സ് നേടി പുറത്താകാതെ നിന്ന റിതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പവര്‍പ്ലേയില്‍ 24 റണ്‍സ് മാത്രം നേടിയപ്പോള്‍ നാല് വിക്കറ്റുകളാണ് നഷ്ടമായത്. 

ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. ഔട്ട്‌സൈഡ് എഡ്‌ജായ പന്തില്‍ ബാക്ക്‌വേഡ് പോയിന്റില്‍ മില്‍നെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ടിട്ടും ഡുപ്ലസിക്ക് അക്കൗണ്ട് തുറക്കാനായില്ല. വണ്‍ഡൗണായി ക്രീസിലെത്തിയ മൊയീന്‍ അലിയെയും കാലുറപ്പിക്കാന്‍ മുംബൈ അനുവദിച്ചില്ല. മില്‍നെയുടെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ അലി (മൂന്ന് പന്തില്‍ 0) സൗരഭിന്റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ പരിക്കേറ്റ് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. 

പിന്നീടെത്തിയ സുരേഷ് റെയ്ന(4), എംഎസ് ധോണി (3) എന്നവരും രണ്ടക്കം കാണാതെ മടങ്ങി. രവീന്ദ്ര ജഡേജയും(26) എട്ട് പന്തില്‍ 23 റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയും ചെന്നൈ സ്കോറില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുംബൈക്കായി ട്രെന്റ് ബോള്‍ട്ട്. ആദം മില്‍നെ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ENGLISH SUMMARY:ipl mum­bai indi­ans v/s chen­nai supur kings
You may also like this video

Exit mobile version