ക്രിക്കറ്റ് പ്രേമികള്‍ ഏവരും കാത്തിരുന്ന ഐപിഎൽ മെഗാ താര ലേലം നാളെയും മറ്റന്നാളുമായി നടക്കും. ഐപിഎൽ ലേലത്തിനായി 590 പേരുടെ ചുരുക്കപ്പട്ടിക നേരത്തെ ബിസിസിഐ തയ്യാറാക്കിയിരുന്നു.രവിചന്ദ്രന്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റൺ ഡി കോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡു പ്ലെസി, ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ, ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് ഷമി എന്നിവരാണ് മാര്‍ക്കീ താരങ്ങള്‍.
10 മാര്‍ക്കീ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലേലം ആദ്യം തുടങ്ങുക തന്നെ മാര്‍ക്കീ താരങ്ങളിലൂടെയാണ്. അതിന് ശേഷം ബാറ്റ്സ്മാന്‍, ഫാസ്റ്റ് ബൗളര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍ എന്നിങ്ങനെയുള്ള ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കും. അതിന് ശേഷം ആണ് അൺ ക്യാപ്ഡ് താരങ്ങളുടെ ലേലം.
english summary;IPL mega star auction tomorrow
you may also like this video;