Site iconSite icon Janayugom Online

ഐപിഎല്‍; ബുംറയുടെ പകരക്കാരനായി മലയാളി താരം

പരിക്കേറ്റ് പുറത്തിരിക്കുന്ന ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. മലയാളി താരം സന്ദീപ് വാര്യരാണ് ബുംറയ്ക്ക് പകരം ടീമിലിടം നേടിയത്. ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളില്‍ സന്ദീപ് വാര്യര്‍ കളിച്ചിട്ടുണ്ട്. 68 ടി20 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളാണ് 31കാരന്‍ നേടിയിട്ടുള്ളത്. 200ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് തന്റെ കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ബംഗ്ലൂരിനെതിരെ മുംബൈക്ക് വേണ്ടി സന്ദീപ് ഇറങ്ങിയേക്കും. 

Eng­lish Summary;IPL; The Malay­alee star replaced Bumrah

You may also like this video

Exit mobile version