Site iconSite icon Janayugom Online

ഇത്ര അഹങ്കാരമോ? ടീപ്പോയില്‍ കാല്‍ കയറ്റി വച്ച വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന് ബഹിഷ്‌കരണ ആഹ്വാനം

നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് തെലുങ്കില്‍ മാത്രമല്ല ഇന്ന് ഇന്ത്യ മുഴവന്‍ ആരാധകരേറെയാണ്. ഒന്നോ രണ്ടോ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഒരിടം ഇന്ന് ഈ നടന്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ എന്ന ചിത്രം ബോയ്ക്കോട്ട് ഭീഷണി നേരിടുകയാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട് മുന്നിലുള്ള ടീപ്പോയുടെ മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചതാണ് ആളുകളെ ചൊടിപ്പിച്ചത്. 

അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് സിനിമയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രം ആഗസ്റ്റ് 25നാണ് തിയറ്ററില്‍ എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
അതേസമയം സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. 

സംസ്‌കാരത്തെ അപമാനിക്കുന്നു ചിത്രമാണിതെന്ന് ആരോപിച്ചും ബഹിഷ്‌കരണ നീക്കം നടക്കുന്നുണ്ട്.കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ലൈഗറിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. വിജയ്‌നോട് പ്രശ്‌നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാല്‍ കരണ്‍ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗമുള്ളത്. പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്തത്. 

Eng­lish Summary:Is he arro­gant? Boy­cott call for Vijay Devarakon­da’s new film
You may also like this video

Exit mobile version