Site icon Janayugom Online

ക്രിസ്തുമസ് രാത്രിയിലും ഗാസയില്‍ ആക്രമം അഴിച്ചുവിട്ട് ഇസ്രയേല്‍

ക്രിസ്തുമസ് ദിനത്തിലും ഗാസയില്‍ അക്രമപരമ്പര അഴിച്ചുവിട്ട ഇസ്രയേല്‍. മധ്യ ഗാസയില്‍ ക്രിസ്തുമസ് രാത്രയില്‍ നടത്തിയ ആക്രമണത്തില്‍ 100പേര്‍ കൊല്ലപ്പെട്ടു. മഗാസി അഭയാര്‍ത്ഥി ക്യാമ്പിലാണ് 70 പേര്‍ മരിച്ചത്. ഖുറെയ്ജ് ക്യാമ്പിലും ആക്രമണം നടന്നു. ഖാന്‍ യുനിസില്‍ 10 പേര്‍കൊല്ലപ്പെട്ടു, ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,915ആയിഖാൻ യൂനിസിൽ റെഡ്‌ ക്രസന്റ്‌ ആസ്ഥാനത്തിനുനേരെയും ബോംബാക്രമണം നടന്നു.

ആരോഗ്യപ്രവർത്തകരെ ഇസ്രയേൽ സൈന്യം പിടിച്ചുകൊണ്ടുപോയെന്ന്‌ റെഡ്‌ ക്രസന്റ്‌ വക്താവ്‌ പറഞ്ഞു. അതേസമയം ഏഴ് വ്യത്യസ്‌ത മേഖലകളിൽനിന്നുള്ള ബഹുമുഖ യുദ്ധത്തെയാണ് ഇസ്രയേൽ നേരിടുന്നതെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ്‌ പറഞ്ഞു. ഗാസ, ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നാണ് ആക്രമണം. ഇവയിൽ ആറ്‌ കൂട്ടർക്കെതിരെയും പ്രത്യാക്രമണം നടത്തിയെന്നും ഗാലന്റ്‌ പറഞ്ഞു. 

യുദ്ധം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന്‌ മുൻ സൈനിക മേധാവി ഡാൻ ഹാലുട്സ് പറഞ്ഞു. നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയിൽനിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ വിജയിക്കാനാകൂവെന്നും സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Israel launched an attack on Gaza on Christ­mas night

You may also like this video:

Exit mobile version