Site iconSite icon Janayugom Online

മുള്ളൻകൊല്ലിയെ ബോക്സിൽ വീഴ്ത്താൻ വ്യാജ പ്രചരണമെന്ന് അണിയറ പ്രവർത്തകർ; അഖിൽ മാരാറെ ടാർജറ്റ് ചെയ്യുന്നതായി ആരോപണം

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായഇരിട്ടി കേന്ദ്രികരിച്ചു ചിത്രീകരിച്ച മുള്ളൻകൊല്ലിയെന്ന മലയാള ചിത്രത്തെ ബോക്സ് ഓഫീസിൽ തകർക്കാൻ അദൃശ്യരായ ചിലർ ആ സൂത്രിതമായ ശ്രമം നടത്തുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കണ്ണൂരില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിന്റെ നായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അഖിൽ മാരാറെ വ്യക്തിഗതമായി ടാർജറ്റ് ചെയ്തു കൊണ്ടാണ് ചിത്രത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഡീഗ്രേഡിങ് നടത്തുന്നത്. ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു ഒരു മണിക്കൂർ കഴിയുന്നതിന് മുൻപെ നെഗറ്റീവ് റിവ്യു വന്നിരുന്നു. 

അശ്വന്ത് കോക്കിനെപ്പോലുള്ള പ്രമുഖരായ പല സോഷ്യൽ മീഡിയ റിവ്യൂവർ മാരും ബോധപൂർവ്വം വ്യാജ പ്രചരണം നടത്തി. തരക്കേടില്ലാത്ത സിനിമയെന്ന് ആദ്യ ഷോ കണ്ടു തീയേറ്ററിൽ നിന്നും പുറത്തിറങ്ങിയ പ്രേക്ഷകരിൽ ഭൂരിഭാഗമാളുകൾ അഭിപ്രായപ്പെട്ടിട്ടും ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വ്യാജ പ്രചാരണം നടത്തുകയാണെന്ന് മുള്ളൻകൊല്ലിയുടെ സംവിധായകൻ ബാബു ജോൺ പറഞ്ഞു. ഇരിട്ടി കേന്ദ്രീകരിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചത്. കണ്ണൂരിലെ ചലച്ചിത്ര നിർമ്മാണ കമ്പി നിയായ സ്റ്റാർ ഗേറ്റാണ് നിർമ്മാണം നിർവഹിച്ചത്. വടക്കെ മലബാറിൽ നിന്നും ഒരു സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചു. പ്രവർത്തിക്കുന്ന ചില സംഘങ്ങൾ അപ്രീയത പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചു യാതൊരു ധാരണയുമില്ലാതെയാണ് നെഗറ്റീവ് റിവ്യുവന്നു കൊണ്ടിരിക്കുന്നത്. ഇതു പ്രേക്ഷകർ തിരിച്ചറിയുന്നതുകൊണ്ടാണ് മുള്ളൻകൊല്ലി ഇപ്പോഴും തീയേറ്ററുകളിൽ നിലനിൽക്കുന്നത്. ചെറിയ ബഡ്ജറ്റിൽ ചെയ്ത ചലച്ചിത്രത്തിന് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പലരും പോസറ്റീവ് റിപ്പോർട്ടിലൂടെ അനുകൂലിക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്റ്റാർ ഗേറ്റ് നിർമ്മാതാവ് പ്രസീജ് കൃഷ്ണ, മാനേജർ പി ഷാജി എന്നിവരും പങ്കെടുത്തു.

Exit mobile version