Site iconSite icon Janayugom Online

സിബിഐ 5ലും വിക്രമായി ജഗതി; ആവേശത്തോടെ ആരാധകര്‍

ആരാധകര്‍ ഏറെ ആവേശത്തോടെയാണ് മമ്മൂട്ടി ചിത്രമായ സിബിഐയുടെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇന്നും മലയാള സിനിമയില്‍ ഇന്‍വസ്റ്റികേഷന്‍ ത്രില്ലറുകളില്‍ ഒന്നാണ്. 1989ല്‍ ജാഗ്രത എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ കഥാപാത്രം പിറന്നത്. ഇപ്പോളിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. മുന്‍പുള്ള ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അസിസ്റ്റന്റാണ് ജഗതി ശ്രീകുമാര്‍. വിക്രം എന്ന സിബിഐ ഓഫീസറായി എത്തുന്ന ജഗതി ചിത്രത്തില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ്. ഇപ്പോളിതാ സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെ ശ്രദ്ധേയം. 

ഔദ്യോഗിക വൃത്തകള്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചു കഴിഞ്ഞു. 2012–ലുണ്ടായ അപകടത്തേത്തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടുനിന്നത്. ചിത്രത്തിൽ ജഗതിയും ഉണ്ടാകണമെന്നത് മമ്മൂട്ടി, സംവിധായകൻ കെ.മധു എന്നിവർക്ക് നിർബന്ധമായിരുന്നു. ഇതേതുര്‍ന്നാണ് തീരുമാനം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജഗതിയുടെ വീട്ടിലെത്തി തന്നെയാണ് ചിത്രീകരണമെന്നാണ് വിവരം. സിബിഐ5 ല്‍ രഞ്ജി പണിക്കര്‍, ആശ ശരത്ത്, രമേശ് പിശാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രാധാനകഥാപാത്രമായി എത്തുന്നത്. കാക്കനാട് ചിത്രീകരണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:Jagathy sreeku­mar in film cbi 5
You may also like this video

YouTube video player
Exit mobile version