Site iconSite icon Janayugom Online

ജനനായകന്റെ ഓഡിയോ ലോഞ്ച്; വിമാനത്താവളത്തിൽ എത്തിയ വിജയ്യെ വളഞ്ഞ് ആരാധകര്‍, നിലത്ത് വീണ് നടൻ

പുതുതായി ഇറാങ്ങാൻ പോകുന്ന ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ എത്തിയ വിജയ്യെ വളഞ്ഞ് ആരാധകർ. നടനെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് ലക്ഷക്കണക്കിന് ആരാധകരാണ് കാത്തുനിന്നത്. കാറിനടുത്തേക്ക് നടന്ന സമയത്താണ് ജനങ്ങൾ താരത്തെ വളഞ്ഞത്. ആൾക്കൂട്ടത്തിൽ ഇടയിൽപ്പെട്ട് വിജയ് താഴെ വീണു. പിന്നീട് സുരക്ഷാ സംഘം അദ്ദേഹത്തെ സുരക്ഷിതമായി കാറിലേക്ക് കൊണ്ടുപോയി. നടന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

വി​ജയ്‍യെ കണ്ട ആരാധകർ സുരക്ഷ സേനയുടെ ബെൽറ്റ് ഭേദിച്ച് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സാഹചര്യം സംഘർഷഭരിതമായത്. ആരാധകർ നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ശ്രമിച്ചു. ഇതിനിടയിലാണ് വിജയ് വീണത്. ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചും കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചും ഈ സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് സമാനമായ സംഭവം അരങ്ങേറുന്നത്. മുമ്പ് രണ്ട് വ്യത്യസ്ത പരിപാടികളിൽ നടിമാരായ നിധി അഗർവാളിനും സാമന്തക്കും സമാനമായ പ്രശ്നം നേരിട്ടിരുന്നു.

Exit mobile version