സൗദാമിനിക്ക് കിടന്നിട്ട് ഉറക്കം വന്നതേയില്ല. അവനന്നു രാത്രി ജോണ്‍ ഡോക്ടറിന്റെ വീട്ടിന്റെ മുമ്പില്‍ ചെന്നു നിന്നു. മുമ്പവന്‍ ആ വഴി കണ്ടുപിടിച്ചിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ രണ്ടാമത്തെ നിലയിലിരുന്ന് സ്വര്‍ണ പക്കിയുടെ പാട്ടുപാടുന്നത് അവന്‍ കേട്ടു. അത് തനിക്കും തന്റെ ഇച്ചേയി പറഞ്ഞു പഠിപ്പിച്ചു തന്നിരുന്നു. അവന്‍ ആ മഴയില്‍ ഇരുട്ടില്‍ ആ കുഞ്ഞുങ്ങളുടെ മുഖം ശരിക്കും കാണാന്‍ കഴിഞ്ഞില്ല. തിരികെ വെളുപ്പാംകാലം ആരോ തേങ്ങിക്കരയുന്നത് കേട്ട് സൗദാമിനി വന്നു. കതകു തുറന്നു, അത് ബാലനാണ്. അവന്റെ ശരീരം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു തീപോലെ. ഉടനെ ജോണ്‍ ഡോക്ടറെ വിളിച്ചു. അവന്റെ അസുഖം ഭേദമാകാന്‍ ഇനി നാളുകള്‍ വേണമെന്നാണ്. ആയിടെ മധുരപലഹാരങ്ങള്‍ കൊണ്ട് സൗദാമിനിയുടെ അച്ഛനും അമ്മയും വരവായി. അവര്‍ ഒത്തിരി പലഹാരങ്ങള്‍ കൊടുത്തു. അന്നത്തേയ്ക്ക് കഴിച്ചിട്ട് സൗദാമിനി അത് അലമാരയില്‍ വച്ചു. പിറ്റേന്നും ചായയ്ക്കായ് അവള്‍ അത് എടുത്തപ്പോള്‍ നിറയെ നെയ്യുറുമ്പ് ആ പൊതിയില്‍ പറ്റിയിരുന്നു. അവളാപൊതി മഴവെള്ളത്തില്‍ വലിച്ചെറിഞ്ഞു.
എത്രയെറിഞ്ഞിട്ടും അതു പോയില്ല. ഒടുവിലവള്‍ ഒന്ന് സൂക്ഷിച്ചു നോക്കി. പെട്ടെന്ന് ഒന്ന് ഓടിച്ചു വായിച്ചിരുന്നു. അപ്പോഴാണ് അത്ഭുതം. അതിലൊരു പരസ്യം അവളുടെ കണ്ണില്‍പ്പെട്ടത്. വെളുത്ത് ചുരുണ്ട മുടിയുള്ള ബേബി എന്ന പയ്യനെ കിട്ടുന്നവര്‍ ഉടനെ അറിയിക്കേണ്ടതാണ്. എന്നാല്‍ ഒരു സമ്മാനം നല്കുന്നതായിരിക്കും. അത് ഡോക്ടര്‍ ജോണാണ് കൊടുത്തിരിക്കുന്നതും. സൗദാമിനി അത് ഗോപിയെക്കാണിച്ചു. അവര്‍ അത്ഭുതപ്പെട്ടു. ബാലനെ വിളിച്ചു ചോദിച്ചു. ഡോക്ടര്‍ ജോണിനെ അറിയുമോ എന്നൊക്കെ. അങ്ങനെ സൗദാമിനി ഡോക്ടറുടെ വീട്ടില്‍ പോയിരുന്നു. ലില്ലിയെ കണ്ടു ചോദിച്ചു. ലില്ലിയെക്കുറിച്ച് ബേബി പറഞ്ഞിരുന്നു സൗദാമിനിയോട്. ലില്ലി പറഞ്ഞ എല്ലാ തെളിവുകളും അറിഞ്ഞ് സൗദാമിനി അത്ഭുതപ്പെട്ടു. സൗദാമിനി അവളോട് ചോദിച്ചു. ബേബിയെ ഞാന്‍ തന്നാലോ എന്ന്. അത് കേട്ടവള്‍ സന്തോഷിച്ചു. ഒരു ദിവസം ബേബിയുടെ അസുഖം കുറഞ്ഞിട്ട് അവര്‍ രണ്ടുപേരും കൂടി ഡോക്ടറുടെ വീട്ടിലെത്തി. ലില്ലിയെ കണ്ടപാടെ ബേബി ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. ആ സന്തോഷം കണ്ട് എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു.
കഥാകാരനെക്കുറിച്ച് രണ്ട് വാക്ക്:
മലയാളത്തിലെ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു മുട്ടത്തുവര്‍ക്കി. ചങ്ങനാശേരിയിലെ ചെത്തിപ്പുഴ എന്ന സ്ഥലത്ത് 1913 ഏപ്രില്‍ 28ന് അദ്ദേഹം ജനിച്ചു. സ്കൂള്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 65 നോവലുകളുള്‍പ്പെടെ 132 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പാടാത്ത പെെങ്കിളി, വെളുത്ത കത്രീന, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങി നിരവധി കൃതികള്‍ സിനിമയായിട്ടുമുണ്ട്.
ദീപിക പത്രത്തില്‍ അസോസിയേറ്റ് എഡിറ്ററായി 74-ാം വയസില്‍ അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ വര്‍ഷംതോറും മലയാളത്തിലെ സാഹിത്യകാരന്മാര്‍ക്ക് മുട്ടത്തുവര്‍ക്കി അവാര്‍ഡ് നല്കിവരുന്നു. പ്രമുഖ ജഡ്ജ്മാരുടെ തീരുമാനവും ജനകീയ വോട്ടുമാണ് വിജയിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.
1989 മെയ് 28ന് 76-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.
അവസാനിച്ചു.