Site icon Janayugom Online

ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു ചീരംവേലില്‍ മൂന്നാം റാങ്ക് നേടി. 360 ല്‍ 314 മാര്‍ക്ക് നേടി ബോബെ സോണിലെ ആര്‍ കെ ശിശിര്‍ ഒന്നാം സ്ഥാനം നേടി. 277 മാര്‍ക്കുമായി ഡല്‍ഹി സോണില്‍ നിന്നുള്ള തനിഷ്‌ക കബ്ര പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കും റാങ്ക് പട്ടികയില്‍ 16ാം സ്ഥാനവും നേടി.

പരീക്ഷയെഴുതിയ 1.5 ലക്ഷം കുട്ടികളില്‍ നിന്നും 40,000 പേര്‍ പ്രവേശന യോഗ്യത നേടി. jeeadv.ac.in. ല്‍ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. ഇന്നുമുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുടങ്ങും.

Eng­lish Sum­ma­ry: JEE Advanced Result published
You may also like this video

Exit mobile version