പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി യുഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ ഏപ്രിൽ ഒന്ന് കരിദിനമായി ആചരിച്ചു. അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന കരിദിനാചരണത്തിന്റെ ഭാഗമായി കുന്നത്തൂരിൽ അധ്യാപകരും ജീവനക്കാരും പ്രകടനവും യോഗവും നടത്തി. ശാസ്താംകോട്ട താലൂക്ക് ഓഫീസിനു മുന്നിൽ ചേർന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീജിത് അദ്ധ്യക്ഷനായിരുന്നു. സമരസമിതി കൺവീനർ മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു. ഷാജി കടമ്പനാട്, ബിനിഷ, മനോജ്കുമാർ, റോയി മോഹൻ, എന്നിവർ സംസാരിച്ചു. സുജ ശീതൾ നന്ദി പറഞ്ഞു.. വിശ്വവൽസലൻ, സെയ്ഫിദീൻ, രഞ്ജു, അനിൽകുമാർ, രാകേഷ്, എനിവർ നേതൃത്വം നൽകി.
കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ധർണ്ണാ സമരം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ ആർ അനീഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കൺവീനർ എ ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, മേഖല സെക്രട്ടറി സുനിൽ സി, പ്രസിഡന്റ് എം മനോജ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. പ്രകടനത്തിനും ധർണയ്കും നേതാക്കളായ അനിൽകുമാർ, രാജേഷ്, ദേവകുമാർ, അനസ്, മനോജ്, ബീന, സുമയ്യ, ഷാലി, ഗീതു തുടങ്ങിയവർ നേതൃത്വം നൽകി.