Site iconSite icon Janayugom Online

ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

എഫ്‌ഐഎച്ച് പുരുഷ ഹോക്കി ജൂനിയർ ലോകകപ്പിനുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ചിലി, സ്വിറ്റ്‌സർലൻഡ്, ഒമാൻ എന്നിവരോടൊപ്പം പൂൾ ബിയിലാണ്. സുൽത്താൻ ഓഫ് ജോഹർ കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഡിഫൻഡറും ഡ്രാഗ്ഫ്ലിക്കറുമായ രോഹിത്താണ് ടീമിനെ നയിക്കുക.

ഗോൾകീപ്പർമാരായ ബിക്രംജിത് സിങ്, പ്രിൻസ്ദീപ് സിങ്, പരിചയസമ്പന്നനായ പ്രതിരോധ താരം ആമിർ അലി തുടങ്ങിയവരുള്‍പ്പെടുന്ന സന്തുലിതമായ മിഡ്ഫീൽഡ് യൂണിറ്റ്, യുവ ഫോർവേഡ് ലൈൻ എന്നിവരടങ്ങുന്നതാണ് ടീം. തോളിനേറ്റ പരിക്കുമൂലം സ്റ്റാർ സ്ട്രൈക്കർ അരൈജീത് സിങ് ഹുണ്ടൽ കളിക്കില്ല. ഈ മാസം 28 മുതൽ ഡിസംബർ 10 വരെ ചെന്നൈയിലും മധുരയിലുമായാണ് ലോകകപ്പ് നടക്കുക. 

Exit mobile version