Site iconSite icon Janayugom Online

ഷൂട്ടിങ്ങിനിടെ ജൂനിയർ എൻ‌ടി‌ആറിന് പരിക്ക്; രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു

പരസ്യചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആറിന് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടൻ്റെ ഔദ്യോഗിക ടീം അറിയിച്ചു. നടൻ്റെ ആരോഗ്യനിലയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ടീം ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ പരിപൂർണ്ണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ആരാധകരും പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടൻ്റെ ഓഫീസ് അഭ്യർത്ഥിച്ചു.

തെലുങ്ക് ദേശം പാർട്ടി സ്ഥാപകനും അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുൻ മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിൻ്റെ ചെറുമകനാണ് ജൂനിയർ എൻ ടി ആർ നിലവിൽ ‘കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ജൂണിലാണ് ചിത്രത്തിൻ്റെ റിലീസ് പ്രതീക്ഷിക്കുന്നത്. പരിക്ക് ഭേദമായി കഴിഞ്ഞ ഉടൻ താരം ഷൂട്ടിംഗ് സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version