Site iconSite icon Janayugom Online

നീതി; നവംമ്പർ 17ന് തീയേറ്ററിൽ

aiymanamaiymanam

1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ — 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ് ” നീതി ” എന്ന ചലചിത്രം പറയുന്നത്.

ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകൾ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിൽപ്പെട്ട സിനിമയാണ് “നീതി”.

ആൽവിൻ ക്രിയേഷൻസിനു വേണ്ടി കഥ, സംഭാഷണം ‚സംവിധാനം ‑ഡോ. ജെസി നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ — അരുൺ ജയൻ, മഹേഷ് ജയൻ, വിനീത് വി ‚ഡി.ഒ.പി ‑ടി.എസ്.ബാബു, തിരക്കഥ — ബാബു അത്താണി, എഡിറ്റർ, വി.എഫ്.എക്സ് — ഷമീർ, പശ്ചത്തല സംഗീതം — ഷേക്ക് ഇലാഹി, നൃത്തം — അമേഷ് കോഴിക്കോട്, കളറിംഗ് — ദീപക്,ശബ്ദ സമ്മിശ്രണം ‑ജോയ് മാധവ്, പി.ആർ.ഒ- അയ്മനം സാജൻ. ബിനോജ് കുളത്തൂർ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ ‚അയ്മനം സാജൻ, രമ്യ, ശ്രീക്കുട്ടി നമിത, വർഷ നന്ദിനി, വിജീഷ് പ്രഭു, ഉണ്ണിമായ ‚ലത മോഹൻ, അശ,ബിനോയ് എന്നിവരോടൊപ്പം നൂറോളം താരങ്ങൾ അണിനിരക്കുന്നു.

You may also like this video

Exit mobile version