വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം. ഫൈനലില്‍ ചൈനീസ് തായ്‌പേയ് ടീമിനെ വീഴ്ത്തിയാണ് കിരീടനേട്ടം. 35–28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. സെമിഫൈനലിലെത്തിയ ഇറാനെ 33–21ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. നേരത്തെ പുരുഷ ടീം ലോകകിരീടം നിലനിര്‍ത്തിയിരുന്നു.
കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്

