Site iconSite icon Janayugom Online

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു

സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന സർക്കാർ റവന്യു ദേവസ്വം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും, സംഗീതത്തിനും ഒട്ടേറെ സംഭാവനകൾ നല്കിയ അർഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്കാരം എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരാതികളില്ലാതെയാണ് സമാപിക്കുന്നതെന്നും, ഇത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം, ദേവസ്വം ജീവനക്കാർക്ക് സമർപ്പിക്കുന്നതായി, മുൻ ദേവസ്വം ജീവനക്കാരൻ കൂടിയായ കൈതപ്രം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Exit mobile version