Site iconSite icon Janayugom Online

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി ‘കളങ്കാവല്‍’; പ്രീ-റിലീസ് ടീസർ ഇന്ന് പുറത്തിറങ്ങും

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ജിതിൻ കെ ജോസ് ചിത്രം ‘കളങ്കാവലി‘ന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രം ‘ബുക്ക് മൈ ഷോ’ ആപ്പിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ പതിനായിരത്തിലധികം ടിക്കറ്റുകളാണ് ആപ്പിലൂടെ വിറ്റഴിഞ്ഞത്. ഡിസംബർ അഞ്ചിനാണ് ‘കളങ്കാവൽ’ ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ (രണ്ടാം ടീസർ) ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് പുറത്തിറങ്ങും. കൊച്ചിയിൽ നടക്കുന്ന ടീസർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും അണിയറ പ്രവർത്തകരും മലയാള സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും പങ്കെടുക്കും. വൻ പ്രതീക്ഷയോടെയാണ് ആരാധകർ ‘കളങ്കാവലി‘ന്റെ റിലീസിനായി കാത്തിരിക്കുന്നത്.

Exit mobile version