Site iconSite icon Janayugom Online

രണ്ടാം വരവിനൊരുങ്ങി കല്ല്യാണരാമനും

പഴതെല്ലാം പഴമയില്‍ ഒതുങ്ങുന്നതല്ല. സിനിമകള്‍ പ്രത്യേകിച്ചും. പഴയ സിനിമകള്‍ വീണ്ടും തിയേറ്ററിലെത്തുമ്പോള്‍ അവഗണിക്കുന്നതിന് പകരം ആവേശത്തോടെ സ്വീകരിക്കുകയാണ് യുവജനം. ഇനി കല്ല്യാണ രാമന്റെ രണ്ടാം വരവിനുള്ള കാത്തിരിപ്പാണ്.

ദിനേശ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 2002ല്‍ പുറത്തിറങ്ങിയ ജനപ്രിയ ചിത്രമായ ‘കല്യാണരാമൻ’ വീണ്ടും തിയേറ്ററിലെത്തുകയാണ്. ഈ കോമഡി എന്റർടെയ്‌നർ 4K അറ്റ്മോസ് സാങ്കേതിക വിദ്യയിൽ റീമാസ്റ്റർ ചെയ്താണ് തിയേറ്ററുകളിൽ വീണ്ടും എത്തുന്നത്.സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലവുമാണ്. 2026 ജനുവരിയിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾ 4K റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസാണ് ‘കല്യാണരാമനും’ പുതിയ രൂപത്തിൽ ഒരുക്കുന്നത്. ദേവദൂതന്‍, മണിച്ചിത്രത്താഴ്, രാവണപ്രഭു രണ്ടാം വരവില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. 

ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ, ലാൽ, ലാലു അലക്സ്, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ഈ ചിത്രം വീണ്ടും തിയേറ്ററിൽ കാണാൻ കാത്തിരിക്കാം!

Exit mobile version