Site iconSite icon Janayugom Online

സംവിധായകൻ തുളസീദാസും ബാദുഷയും മൻ രാജും പ്രധാന വേഷത്തിൽ എത്തുന്ന ”കമ്പം”; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

cinemacinema

സംവിധായകൻ തുളസീ ദാസ്, നിർമ്മാതാവ് എൻ എം ബാദുഷ, മൻരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൻസ് ലാഞ്ച് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ നവാഗത സംവിധായകനും പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘കമ്പം’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രൻ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോൾ, സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന പോലീസ് കഥാപാത്രമായി ബാദുഷയും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

തുളസീദാസ്, എൻ.എം ബാദുഷ, മൻരാജ് എന്നിവരെ കൂടാതെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തറ, ഹർഷൻ പട്ടാഴി, താരങ്ങളായ അരുൺ മോഹൻ, തിരുമല ചന്ദ്രൻ, മനോജ് വലംചുഴി, ഗോപകുമാർ, ശിവമുരളി, നിഖിൽ എൽ, ലാൽജിത്ത്, ശ്രീകല ശ്രീകുമാർ, ലക്ഷമി ദേവൻ, ബിബിയ ദാസ്, കന്നഡ താരം നിമാ റായ്, മാസ്റ്റർ അഭിനവ് തുടങ്ങിയവരും ചിത്രത്തിലെ വേഷമിടുന്നു. ഗ്രാമ പശ്ചാത്തലത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ ആണ് കമ്പം ഒരുക്കുന്നത്. നാട്ടിലെ ഒരുത്സവത്തിൻ്റെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.

ബെൻ തിരുമലയുടെ വരികൾക്ക് ഷാജി റോക്ക്വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ, ഛായാഗ്രാഹണം: പ്രിയൻ, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാൽ,അയ്യൂബ്, കലാസംവിധാനം: മനോജ് മാവേലിക്കര, പ്രൊഡക്ഷൻ കൺട്രോളർ: ജോയ് പേരൂർക്കട, കോസ്റ്റ്യൂം ഡിസൈനർ: റാണ പ്രതാപ്, മേക്കപ്പ്: ഒക്കൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സനൂപ് സത്യൻ, ഗിരീഷ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: രഞ്ജിത്ത് രാഘവൻ, സ്റ്റൻഡ്: റൺ രവി, അഷ്‌റഫ് ഗുരുക്കൾ, പ്രോജക്‌ട് ഡിസൈനർ: ഉണ്ണി പേരൂർക്കട, എൽ.പി സതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പി.ശിവപ്രസാദ്, സ്റ്റിൽസ്: അരുൺ പള്ളിച്ചൽ, പോസ്റ്റർ ഡിസൈനർ: അതിൻ ഒല്ലൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You may also like this video 

Exit mobile version