ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്. പണമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്.
റോബൻ അരിമ്പൂർ പ്രത്യേക പരാമർശത്തിന് അർഹമായി. വി.കെ സുബൈദ, ദീപ്തി മേന, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച സാഹിത്യാക്കാദമി ഹാളിൽവെച്ച് തമിഴ് കവി രാജ് കുമാർ സമ്മാനിക്കും.