എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ കളക്ടറുടെ പങ്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം തന്റെ മൊഴിയിൽ പറയുന്നത്, നവീൻ ബാബു തന്നെ വന്നുകണ്ട് തെറ്റ് പറ്റിയെന്ന് പറഞ്ഞുവെന്നാണ്. അതിന്റെ അർത്ഥം നവീൻബാബു കൈക്കൂലി വാങ്ങിയെന്നാണെന്ന് പി പി ദിവ്യയും വാദിക്കുന്നു. എന്റെ സർവീസ് കാലം മുഴുവൻ നീതിക്ക് വേണ്ടി നിന്നതാണെന്റെ തെറ്റ് എന്നാണ് നവീൻ ബാബു പറഞ്ഞതെങ്കിലോ? സാറിനെ വിശ്വസിച്ചതാണെന്റെ തെറ്റ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിലോ? യാത്രയയപ്പ് ദിവസം രാവിലെ കളക്ടർ ദിവ്യയോട് സംസാരിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. നവീൻ ബാബുവും കളക്ടറും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല എന്നും പറയപ്പെടുന്നു. യാത്രയയപ്പ് യോഗം വേണ്ട എന്ന് നവീൻ ബാബു ആദ്യം പറഞ്ഞിരുന്നു. ദിവ്യയുടെ മോശം പ്രസംഗം കളക്ടർ തടഞ്ഞതുമില്ല. ഇപ്പോൾ അദ്ദേഹം പറയുന്നു ഇനിയും കുറെ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന്. ഇതിന്റെ പിറകിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. നവീൻ ബാബുവിന്റെ കാര്യത്തിൽ മന്ത്രി രാജൻ എടുക്കുന്ന നിലപാടുകൾ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പ്രകാശം അകലെയല്ല. സത്യം പുറത്തുവരണം.
എം എൻ പവിത്രൻ
ചാലക്കുടി