Site iconSite icon Janayugom Online

ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘കാന്താര’; ആഗോള കളക്ഷൻ 500 കോടി കടന്നു, കേരളത്തിൽ നിന്നും 33 കോടി!

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത വൻ ബ്ലോക്ക്ബസ്റ്ററായ ‘കാന്താര’ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെയായി ആഗോളതലത്തിൽ 509.25 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ നിന്ന് മാത്രം 33.14 കോടിയാണ് സിനിമയുടെ നേട്ടം. 

ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നായി 61.85 കോടി രൂപയാണ് സിനിമ നേടിയത്. ഇതിൽ കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ലഭിച്ചത്. 2022ൽ കന്നഡയിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രം, പിന്നീട് മികച്ച അഭിപ്രായം ലഭിച്ചതിനെ തുടർന്ന് മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭ് ഷെട്ടിയെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്തത്.

Exit mobile version