Site iconSite icon Janayugom Online

കാപ്പ രണ്ടാം ഭാഗം വരുന്നു

പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 10 കോടി കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ ചിത്രം വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ ആദ്യവാരം പിന്നിടുന്നതിനുള്ളിൽ ചിത്രത്തെ കുറിച്ച് മറ്റൊരു വാർത്തകൂടെ പുറത്തുവിട്ടിരിക്കുകയാണ്. ‘കാപ്പ’യുടെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാവുമെന്നാണ് റൈറ്റേഴ്സ് യൂണിയൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ‘കാപ്പ’. മേജർ പ്രീ ബിസിനസ്സാണ് ചിത്രത്തിന് നടന്നത്.

ജി.ആർ. ഇന്ദുഗോപൻ തിരക്കഥ ഒരുക്കിയ ചിത്രം ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് നിർമ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻറെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്‍പദമാക്കി ഒരുക്കിയ സിനിമയാണ് ‘കാപ്പ’. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

സൂപ്പർ ഹിറ്റ് ചിത്രം ‘കടുവ’ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ ‘കാപ്പ’യിൽ നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് നായിക. ജഗദീഷ്, അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഇവരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോമോൻ ടി. ജോൺ‍ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: ഓൾഡ് മങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടർ: മനു സുധാകരൻ.

Eng­lish Summary;Kappa part two is coming
You may also like this video

YouTube video player
Exit mobile version