Site iconSite icon Janayugom Online

കാർഷികമേഖലയുടെ അഭിവൃദ്ധി പ്രതിസന്ധി കാലത്ത് തണലായി: അഡ്വ. സാം കെ ഡാനിയൽ

പ്രതിസന്ധി കാലത്ത് കാർഷിക മേഖലയിൽ ഉണ്ടായ അഭിവൃദ്ധി സാധാരണ ജനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കൊയ്ത്തു മെതിയന്ത്രത്തിന്റെയും കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ നമുക്ക് ഉൽപ്പാദിപ്പിക്കുവാൻ കഴിയണം അതിന് നാമോരോരുത്തരും ഒരിനം കൃഷി എങ്കിലും ചെയ്യുന്നതിൽ വ്യാപൃതരാകണം. ജില്ലാ പഞ്ചായത്ത് ഇപ്പോൾ സ്വന്തം നിലയിൽ വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നു. ഇതേ നിലയിൽ ത്രിതല പഞ്ചായത്തുകൾ പുതിയസംരംഭങ്ങൾ തുടങ്ങണം. അതിനാവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ജലജകുമാരി സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സജീവ്, വികസന സ്ഥിരം സമിതി അധ്യക്ഷ സുശീല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം സെൽവി, ജിഷ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുർജിത്ത്, ഫാറൂഖ് നിസാർ, ശ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലിയാർ കുട്ടി, സീത ഗോപാൽ, അമ്മു മോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ്ജ് അലോഷ്യസ്, കൃഷി ആഫീസർ അനുഷ്മ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അതുൽ ബി നാഥ്, വെട്ടില ത്താഴം പാടശേഖരസമിതി സെക്രട്ടറി രതീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പെരുംകുളം ഏലയുടെ ഭാഗമായവെറ്റിലത്താതാഴം ഏലായിൽ കൊയ്ത്തുൽസവം നടന്നു.

Exit mobile version