Site iconSite icon Janayugom Online

കരീനക്ക് കോവിഡ് പോസിറ്റീവ് ; താരത്തിന്റെ വീട് സീല്‍ ചെയ്യ്തു

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. കരീനയും അമൃതയും ഇപ്പോള്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇരുവരും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ഇരുവരും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കരീനയും അമൃതയും മലേക അറോറ, കരീഷ്മ കപൂര്‍, പൂനം ദമാനിയ എന്നിവര്‍ക്കൊപ്പം ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കരണ്‍ ജോഹറിന്റെ വസതയില്‍ അര്‍ജുന്‍ കപൂറും അലിയ ഭട്ടും ഉള്‍പ്പടെ പങ്കെടുത്ത പാര്‍ട്ടിയും കരീനയുടേയും അമൃതയുടേയും സാന്നിധ്യമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ കരീനയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച താരം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

ഇതിന്റെ റിസള്‍ട്ട് ഇന്നലെ വരികയും കരീന പൊസിറ്റീവ് ആകുകയുമായിരുന്നു. ഇന്ന് രാവിലെ കരീനയുടെ മുംബയിലുള്ള വീട് കോര്‍പ്പറേഷന്‍ അധികൃതര്‍ സീല്‍ ചെയ്തു.
eng­lish sum­ma­ry; Kareena’s house was sealed
you may also like this video;

YouTube video player
Exit mobile version