Site iconSite icon Janayugom Online

പി കെ വിഷ്ണു സംവിധാനം ചെയ്ത ‘കര്‍ക്കിട വറു’ ലണ്ടന്‍ ചലച്ചിത്ര മേളയിലേക്ക്..

karkkidakavarukarkkidakavaru

പി കെ വിഷ്ണു സംവിധാനം ചെയ്ത ‘കര്‍ക്കിട വറു’ എന്ന ഷോര്‍ട്ട് ഫിലിം ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഫസ്റ്റ് ടൈം ഫിലം മേക്കര്‍ സെഷനിലേക്കാണ് കര്‍ക്കിടക വറു തിരഞ്ഞെടുക്കപ്പെട്ടത്.

ഇംഗ്ലണ്ടിലെ പൈൻവുഡ് സ്റ്റുഡിയോയിൽ നവംബര്‍ 22നാണ് മേള തുടങ്ങുന്നത്. കോറ പിക്ചേഴ്സ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 23 മിനിറ്റാണ്. ചിത്രത്തിന്റെ തിരക്കഥ രചനയും സംവിധായകന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. ശരത്‌കൃഷ്ണനും പിന്നെ ‘പകര്‍ച്ചവ്യാധി’ എന്നറിയപ്പെടുന്ന പ്രമുഖ റാപ്പ് മ്യുസിഷ്യനും ചേര്‍ന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ നവാഗതരാണ് അഭിനേതാക്കളായി എത്തിയിരിക്കുന്നത്.

ഗ്രാമവാസികളായ കുട്ടികള്‍ക്കിടയിലുണ്ടാകുന്ന ചില സംഭവ വികാസങ്ങളും തുടര്‍ന്നുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഛായാഗ്രഹണം: മിഥിന്‍ മഹേഷ്, ദീപക്, കിരണ്‍. അസോസിയേറ്റ് ഡയറക്ടേഴ്സ്: നിജി ലൂസി ആന്റണി, വിജയ് വി. കലാസംവിധാനം: വിശ്വനാഥന്‍ പി വി, അഭിരാജ്, അമല്‍ കെ എസ്, ഹരികൃഷ്ണന്‍, എഡിറ്റിങ്: സജീഷ് നമ്പൂതിരി. റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്‌സിങ്ങ്: റിച്ചാര്‍ഡ് അന്തിക്കാട്. സബ്ടൈറ്റിൽസ്: സഞ്ജയ് ശ്രീനിവാസ്, സച്ചിന്‍ ആനന്ദ്.

നിലവില്‍ ജനയുഗം പത്രത്തിലെ ഓണ്‍ലൈന്‍ വിഭാഗത്തിലെ വീഡിയോ എഡിറ്റാണ് പി കെ വിഷ്ണു. തൃശ്ശൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് കര്‍ക്കിടക വറു.

ചിത്രത്തിന്റെ ടീസര്‍ കാണാം:

Exit mobile version