Site iconSite icon Janayugom Online

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറിക്ക് ചരിത്രത്തിളക്കം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മെഡലുകൾ വാരികൂട്ടി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചരിത്രം കുറിച്ചു. ജൂഡോ ജൂനിയർ ബോയ്സ് അണ്ടർ 66 കിലോഗ്രാം സ്വർണ മെഡൽ സ്വന്തമാക്കിയ അനസ്, ജൂഡോ ജൂനിയർ ബോയ്സ് അണ്ടർ 55 കിലോഗ്രാം വെങ്കലം നേടിയ ഫർരെഡും, എ അഹമ്മദും, ജൂഡോ ജൂനിയർ ബോയ്സ് 90 കിലോഗ്രാമിൽ കൂടുതലുള്ള വിഭാഗത്തിൽ വെള്ളി നേടിയ ജെ വിഷ്ണു, ജൂഡോ ജൂനിയർ ബോയ്സ് അണ്ടർ 81 കിലോഗ്രാമിൽ വെങ്കലം നേടിയ എസ് അബിൻ, ജൂഡോ ജൂനിയർ ബോയ്സ് അണ്ടർ 50 കിലോഗ്രാമിൽ വെങ്കലം നേടിയ പി അഭിഷേക്, ജൂഡോ ജൂനിയർ ബോയ്സ് അണ്ടർ 45 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ എ റിസ്വാൻ, ജൂഡോ ജൂനിയർ ബോയ്സ് 55 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ അഭിനവ് എം ഗിരീഷ് എന്നീ വിദ്യാർത്ഥികളാണ് മിന്നും പ്രകടനം കാഴ്ചവച്ചത്.
​വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളുടെ കായികക്ഷമതയും കലാപരമായ കഴിവുകളും മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന സ്കൂളാണ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂൾ. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ഇത്തരം പ്രവർത്തനങ്ങളിൽ നിർബന്ധമായും പങ്കെടുപ്പിക്കുക എന്ന നയം തന്നെയാണ് ഈ വിജയത്തിന് പിന്നിലെ മുഖ്യ ഘടകം. കായികരംഗത്തെ മികവ് വർധിപ്പിക്കാൻ കായിക അധ്യാപകരായ സാബുജൻ മാഷും, അമൽ മാഷും, അധ്യാപകരും പ്രവർത്തനങ്ങളുമായി എപ്പോഴും മുൻപന്തിയിലാണ്. 

Exit mobile version