സമഗ്ര ആരോഗ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ദ്രകേരളം പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി. നഗരസഭയുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്ന താലൂക്കാശുപത്രിയില്‍ 69 കോടി രൂപയുടെ വികസന പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്.
സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ നഗരസഭ, ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡോമിസിലറി കെയര്‍ സെന്റര്‍ നടപ്പിലാക്കിയ ഏക നഗരസഭ. ഈ നേട്ടങ്ങളെല്ലാം പുരസ്‌കാരത്തിലേക്ക് നയിച്ചു- ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ കോവിഡ് സെന്ററുകള്‍, താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡും വെന്റിലേറ്റര്‍ സംവിധാനവും ക്രമീകരിച്ച കോവിഡ് ആശുപത്രി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വഴി നൂറുകണക്കിന് രോഗികള്‍ക്ക് ആംബുലന്‍സ് സേവനം തുടങ്ങിയവയെല്ലാം കൃത്യതയോടെ നടപ്പിലാക്കി.
അശരണരായവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എത്തിച്ചു നല്‍കുന്ന വാതില്‍പടി സേവനവും നടപ്പിലാക്കി വരുന്നു. ഏറ്റവും കൂടുതല്‍ ഒ.പി കള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കാശുപത്രിയില്‍ അത്യാധുനിക ചികിത്സ ഉപകരണങ്ങളാണുള്ളത്. ആരോഗ്യ മേഖലയിലെ വികസനവഴിയില്‍ വേറിട്ടു നില്‍ക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് നഗരസഭ എന്നും ചെയര്‍മാന്‍ വ്യക്തമാക്കി.