ആര്യങ്കാവിൽ വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരു ദിവസത്തെ പഴക്കമുണ്ട്.
ആര്യൻകാവ് താഴെ ഇരുളൻകാട്ടിൽ ആണ് സംഭവം. ആര്യങ്കാവിന്റെ ചുമതലയുള്ള തെന്മല ആർ ഒ ജയന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചരിഞ്ഞ ആനക്ക് ഏകദേശം 20 വയസ്സ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്നു. ടാപ്പിംഗ് തൊഴിലാളികളാണ് ആന ചരിഞ്ഞ നിലയിൽ ആദ്യം കണ്ടത്. സമീപത്തെ പ്ലാവിൽ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനടയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്ക് ഏറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
ആര്യങ്കാവ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിളെ ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്.