ബുഡാപെസ്റ്റ്: വനിതകളുടെ 400 മീറ്റര്‍ നീന്തലില്‍ ലോകചാമ്പ്യനായി അമേരിക്കയുടെ കാത്തി ലെഡേക്കി. ഹംഗറിയില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുമിനിറ്റ് 58.15 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ലെഡേക്കി ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്. ലോകചാമ്പ്യന്‍ഷിപ്പില്‍ കാത്തിയുടെ 16-ാം സ്വര്‍ണനേട്ടമാണിത്. കാനഡയുടെ സമ്മര്‍ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. 2019 ലോകചാമ്പ്യന്‍ഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ലെഡേക്കിക്ക് ഒന്നാമതെത്താനായിരുന്നില്ല. അടുത്തിടെ ഓസ്ട്രേലിയന്‍ യുവതാരം ലെഡേക്കിയുടെ റെക്കോഡ് തകര്‍ത്തിരുന്നു.
English Summary: American competitive swimmer Kathleen Genevieve Ledecky Winning World Swimming Championships