Site iconSite icon Janayugom Online

കെ സി ജോര്‍ജ്- അനുസ്മരണം

സ്വാതന്ത്ര്യത്തിനായി സുധീരം പടപൊരുതിയ, രാജഭരണത്തിന്റെ ദുഷ്­ചെ­യ്തികള്‍ക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച ദേശാഭിമാനി സഖാവ് കെ സി ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമാണിന്ന്. 1939ലാണ് കെസി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകു ന്നത്. തിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍നിന്നു. പുന്നപ്രവയലാര്‍ സമരത്തിന്റെയും നായകനിരയില്‍ കെസിയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ സിപി ഐയുടെ ആദ്യഘടകം രൂപീകരിക്കു ന്നതും സഖാവാണ്. 1942–54 കാല യളവില്‍ രാജ്യസഭാംഗമായി. 57ല്‍ മാവേലിക്കരയില്‍ നിന്ന് കേരള നിയ മസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടു കയും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യില്‍ അംഗമാവുകയും ചെയ്തു. ജീവി താന്ത്യംവരെ ലാളിത്യവും ആദര്‍ശ നിഷ്ഠയും കാത്തുസൂക്ഷിച്ച ധീരനായ ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജ്വലിക്കുന്ന ആ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികള്‍.

ജനയുഗം പ്രവർത്തകർ

Exit mobile version