Site iconSite icon Janayugom Online

കേരളത്തിന്റെ ഇരട്ടപ്പാതയില്‍ ഒന്നില്‍ ഒരു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വേണം

traintrain

പുതിയതായി തുടങ്ങിയ വേളാങ്കണ്ണി ട്രെയിനിൽ ജനപ്രതിനിധികൾ യാത്രയ്ക്ക് തയാറായത് ഉചിതമായി. അതുപോലെ തുടർന്നും എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾ ട്രെയിൻ യാത്ര പതിവാക്കിയാല്‍ യാത്രക്കാരുടെ ആവശ്യങ്ങൾ നേരിട്ടു മനസിലാക്കുവാനാകും. കേരളത്തിൽ പൂർത്തിയാക്കിയ ഡബിൾ ലൈനിൽ ഒരു ഡബിൾ ഡെക്കർ ട്രെയിൻ ആരംഭിക്കുന്ന കാര്യം ഗൗരവത്തില്‍ പരിഗണിക്കണം. തുടക്കമെന്ന നിലയിൽ ബംഗളുരുവിൽ നിന്നുള്ള ഉദയ് എക്സ്പ്രസ് ഒന്ന് സർവീസ് നീട്ടി പരീക്ഷിക്കാവുന്നതാണ്.

സമീപ സംസ്ഥാനങ്ങളിൽ ടൂറിസം ആകർഷിക്കാൻ തുടങ്ങിയ വിസ്റ്റാടം ഗ്ലാസ് കോച്ച് ട്രെയിന്‍ സര്‍വീസും കേരളത്തിന് മറ്റൊരു മാതൃകയായെടുക്കാവുന്നതാണ്. ജനപ്രതിനിധികൾ കാര്യമായി ഉത്സാഹിച്ചാൽ കേരളത്തില്‍ നിന്ന് തുടക്കത്തിൽ ഗോവയിലേക്കും തിരിച്ചും പകൽ ട്രെയിൻ സർവീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പകൽക്കാഴ്ച കാണാൻ കഴിയുന്ന സമയത്തിൽ ഗോവയിൽ നിന്ന് കേരളത്തിലേക്കു ഓടുന്ന ട്രെയിൻ സമയം ക്രമീകരിച്ചാൽ യാത്രക്കാർക്ക് പ്രയോജനപ്പെടും. അയൽ സംസ്ഥാനങ്ങള്‍ ഇത് വിജയമായി നടപ്പാക്കിയിട്ടുണ്ട്.

വിസ്റ്റാടം ട്രെയിനും ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലെ ഇരട്ടപ്പാതയിൽ കൂടി സമീപ ഭാവിയിൽ ഓടി തുടങ്ങും എന്നത് വലിയൊരു പ്രതീക്ഷയാണ്. നീണ്ടുപോയ ഇരട്ടപ്പാത നിർമ്മാണം പോലെ നാളെ നാളെ നീളെ നീളെ ആകാതെ കാലതാമസമില്ലാതെ ഇത് നടപ്പിലാകട്ടെ.

Exit mobile version