Site icon Janayugom Online

കേരള ഒളിമ്പിക് കരാട്ടെ: സഹോദരിമാര്‍ക്ക് ഇരട്ടവെങ്കലം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഒന്നാമത് കേരള ഒളിമ്പിക് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കടാപ്പക്കട സ്പോര്‍ട്ട്സ് ക്ലബില്‍ നിന്നും പരിശീലനം ലഭിച്ച സഹോദരിമാര്‍ക്ക് ഇരട്ടവെങ്കലം. സാന്ദ്ര ജെ വനിതാ വിഭാഗം കത്താ ഇനത്തില്‍ വെങ്കലവും ടീം കുമിത്തെ ഇനത്തില്‍ വെങ്കലവും നേടി. സ്നേഹ ജെ എസ് 55 കിലോഗ്രാമിന് താഴെയുളള കുമിത്തെ വിഭാഗത്തില്‍ വെങ്കലവും ടീം കുമിത്തെ വിഭാഗത്തില്‍ വെങ്കലവും നേടി. സാന്ദ്ര ജെ ഇഗ്നോയില്‍ ഫുഡ് ആന്റ് ന്യൂട്രിഷന്‍ വിദ്യാര്‍ത്ഥിനിയാണ്. സ്നേഹ ജെ എസ് കൊല്ലം എസ് എന്‍ കോളേജില്‍ ബിഎ പൊളിടിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയും. നാഷണല്‍ റഫറി എസ് വിജയനാണ് പരിശീലകന്‍.

Exit mobile version