Site icon Janayugom Online

കേരള സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കമായി

കേരള സര്‍വകലാശാല യുവജനോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജിലെ കെപിഎസി ലളിത നഗറിൽ നടന്ന ചടങ്ങില്‍ മന്ത്രി കെ എൻ ബാലഗോപാൽ തിരി തെളിയിച്ചു. ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അനില രാജു സ്വാഗതം പറഞ്ഞു.
എം നൗഷാദ് എംഎല്‍എ, യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, അഡ്വ. കെ എച്ച് ബാബുജാൻ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ അനന്ദു പി നന്ദി പറഞ്ഞു. ഇതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി.

Exit mobile version