Site iconSite icon Janayugom Online

മഞ്ഞുമ്മല്‍ ബോയ്സിലെ ഡ്രൈവര്‍ പ്രസാദിന്റെ പുതിയ ചിത്രം ഉടന്‍, പൂജ നടന്നു

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.

ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത്, തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ: ഖാലിദ് റഹ്മാൻ , ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്ക് ആപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷംസുദ്ധീൻ മന്നാർകൊടി, വിഷാദ്.കെ.എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, ഡിസൈൻസ്: റോസ്‌റ്റേഡ് പേപ്പർ. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, സ്റ്റിൽസ്: രാജേഷ് നടരാജൻ, ടൈറ്റിൽ: എൽവിൻ ചാർളി, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ: ട്രൂത്ത് ഗ്ലോബൽ പിക്ചർസ് .

Exit mobile version