Site iconSite icon Janayugom Online

വയനാടിന് വേണ്ടി മുംബൈയിൽ 42 കിലോമീറ്റർ ഓടി കെ എം എബ്രഹാം

വയനാടിന് വേണ്ടി മുംബൈയിൽ മുംബൈ മാരത്തോൺ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയുമായ
ഡോ. കെ എം എബ്രഹാം. റൺ ഫോർ വയനാട് എന്ന ജേഴ്‌സി അണിഞ്ഞായിരുന്നു ഓട്ടം. വയനാടിന് വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകുക മാത്രമല്ല , അവർക്ക് വേണ്ടി സർക്കാർ ടൗൺ ഷിപ്പ് തന്നെ നിർമ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ലിങ്ക്: https://donation.cmdrf.kerala.gov.in

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തിയ ബാനറും ഫ്ലാഗുമാണ് ഉണ്ടായിരുന്നത് . സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിരുന്നു . വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്റെ ചെയർമാനുമാണ് ഡോ. കെ എം എബ്രഹാം . നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തോണും ഡോ.കെ എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Exit mobile version