Site iconSite icon Janayugom Online

കൊടുമണ്‍ മൃഗാശുപത്രി സബ്സെന്റർ തുടങ്ങി

കൊടുമൺ മൃഗാശുപത്രിയുടെ ഒറ്റത്തേക്കിലെ സബ് സെന്റർ ഒറ്റത്തേക്ക് കവലയുടെ പടിഞ്ഞാറ് വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ രേവമ്മ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിതേഷ് കുമാർ, സിഡിഎസ് മെമ്പർ അന്നമ്മ സ്റ്റാൻലി, ഡോ. സ്വപ്ന പോൾ, എഡിഎസ് ചെയർപേഴ്സൺ ജയശ്രീ, സെക്രട്ടറി അജിത നകുലൻ, റജി ശാമുവേൽ, പ്രഗത്ഭൻ, ഷൈല കുമാരി, സിന്ധു എന്നിവർ പങ്കെടുത്തു. 

Exit mobile version