ലോക ടെസ്റ്റ് റാങ്കിങ്ങില്‍ വീണ്ടും സ്ഥാനം നഷ്ടമാക്കാതെ ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത്ശര്‍മ്മയും. പുതുതായി പുറപ്പെടുവിച്ച റാങ്കിങ്ങില്‍ കോലി ഒമ്പതാം സ്ഥാനത്തും രോഹിത് അഞ്ചാം സ്ഥാനത്തും തന്നെ തുടരുകയാണ്. 781 പോയിന്റാണ് രോഹിത്തിനുളളത്. 740 പോയിന്റാണ് കോലിക്കുളളത്.
924 പോയിന്റുമായി ഓസ്ട്രേലിയയുടെ മാര്‍ണസ് ലാബുഷെയ്നാണ് ഒന്നാമത്. 881 റണ്‍സുളള ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. 871 പോയിന്റുമായി സ്റ്റീവ് സ്മിത്തും 862 പോയിന്റുമായി കെയ്ൻ വില്ല്യംസണുമാണ് മൂന്നും നാലും സ്ഥാനത്ത്.ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ പാറ്റ് കമ്മിൻസ് ആണ്.
ENGLISH SUMMARY:Kohli and Rohit remain in World Test rankings
You may also like this video