ജന്മദിനത്തില്‍ ഏകദിന സെഞ്ച്വറികളുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. 49ാം സെഞ്ച്വറിയാണ് കോഹ്‍ലിയുടെ 35ാം ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അടിച്ചെടുത്തത്. ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽകറുടെ റെക്കോഡിനൊപ്പം കോലി എത്തിയത്. 119 പന്തിൽ 100 റൺസുമായി കോലി ക്രീസിൽ തുടരുകയാണ്. 452 ഇന്നിങ്സുകളിലാണ് (463 മത്സരം) സച്ചിന്‍ സെഞ്ച്വറി നേട്ടത്തിലെത്തിയതെങ്കില്‍ കോലിക്ക് വേണ്ടി വന്നത് 277 ഇന്നിങ്സുള്‍ മാത്രമാണ്. അതേസമയം അർധസെഞ്ച്വറികളിൽ സച്ചിന്‍ മുന്നിലാണ്. സച്ചിന്‍ 96 അർധസെഞ്ച്വറി നേടിയപ്പോൾ കോലിയുടെ നേടിയത് 71 ആണ്.
വിരാട് കോലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെരെ ഇന്ത്യ മികച്ച സ്കോര്‍ നേടി. 48.3 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഗംഭീര തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ പിടികൂടി. സ്കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
തുടർന്നെത്തിയ ശ്രേയസ് അയ്യരും കോലിയും ചേർന്ന് സ്കോർ ബോര്‍ഡില്‍ ഉയര്‍ത്തി. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രാം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി.
English Summary:Kohli equals Sachin’s record; 49 centuries in ODIs
You may also like this video