Site iconSite icon Janayugom Online

കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തും: ഗാംഗുലി

sourav gangulysourav ganguly

ഫോം നഷ്ടപ്പെട്ട് വിശ്രമത്തിലായിരിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോലി ഏഷ്യാ കപ്പിലൂടെ ഫോം കണ്ടെത്തി തിരിച്ചുവരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗാംഗുലി ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘കോലി നന്നായി പരിശീലനം നടത്തട്ടെ. ധാരാളം റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ വലിയ താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. കോലി സെഞ്ചുറി നേടുമോയെന്നതിലല്ല കാര്യം. ഏഷ്യാ കപ്പിലൂടെ കോലി ഫോമിലേക്കെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’- ഗാംഗുലി പറഞ്ഞു.
തുടര്‍ച്ചയായി ഫ്‌ളോപ്പ് ആയതോടെ ഇടവേളയെടുത്ത് കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചെത്താന്‍ തയാറെടുക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ കോലിയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലും നിര്‍ണായകമായിരിക്കുമെന്ന് പറയാം.
സിംബാബ്‌വെയ്ക്കെതിരെ ഇന്ന് മുതൽ ആരംഭിക്കുന്ന ഏകദിന മത്സരങ്ങളിലും കോലി കളിക്കുന്നില്ല. 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Eng­lish Sum­ma­ry: Kohli will return through Asia Cup: Ganguly

You may like this video also

Exit mobile version