Site icon Janayugom Online

“കൂമൻ” നവംബർ 4 ന് പ്രദർശനത്തിനെത്തും

kooman

ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ “കൂമൻ”. നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിന് എത്തും. ആദ്യമായി ജിത്തുവിന്റെ ചിത്രത്തിൽ ആസിഫ് നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൂമന്. ജിത്തുവിന്റെ തന്നെ ‘12th മാൻ’ എന്ന ചിത്രത്തിന് ശേഷം കെ ആർ കൃഷ്ണകുമാർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂമൻ. ഏറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ സഞ്ചാരമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജിത്തുവിന്റെ മാജിക്ക് ഈ ചിത്രത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്നത് ത്രില്ലർ സിനിമ പ്രേമികളുടെ കുമന് വേണ്ടിയുള്ള കാത്തിരിപ്പിന് ഹരം കൂട്ടുമെന്നുറപ്പാണ്. ഒരു പക്ഷേ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബ്ലസ്റ്റാറായും ഈ സിനിമ മാറിയേക്കും എന്നാണ് സൂചന.
കേരള തമിഴ്നാട് അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പോലസ്ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നു. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും അയാളുടെതന്നെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലർ സൂചന നൽകുന്നുണ്ട്. ആസിഫ് അലി, രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. മാർക്കറ്റിംഗ്: ബിനു ബ്രിങ്ഫോർത്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ. പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.

Eng­lish Sum­ma­ry: “Kooman” will hit the screens on Novem­ber 4

You may also like this video also

Exit mobile version