പാമ്പാടി വെള്ളൂർ എട്ടാം മൈലിൽ വീടിനുനേരേ അക്രമണം കണ്ണിൽ മുളക്സ്പ്രേയേറ്റ യുവാവിന് പരിക്ക്.പടിഞ്ഞാറേക്കര അശ്വിൻ ഷാജിയുടെ കണ്ണിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുദിവസമായി വീടിനുനേരേ കല്ലേറുണ്ടായതായി ഇവർ പറയുന്നു. വീട്ടുകാർ നോക്കുമ്പോൾ ആരേയും കാണാറുണ്ടായിരുന്നില്ല. ഞായറാഴ്ച കുളിമുറിയുടെഭാഗത്ത് അസാധാരണ ശബ്ദംകേട്ട് അശ്വിൻ പുറത്തിറങ്ങുകയായിരുന്നു. കുറുവാസംഘമാണന്നാണ് നാട്ടുകാർ സംശയിച്ചത്. പുറത്തിറങ്ങിയ അശ്വിന്റെ കണ്ണിൽ മുളക്സ്പ്രേ അടിച്ചശേഷം അക്രമികൾ ഓടിരക്ഷപെട്ടതായി വീട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. വീടിനുപുറത്ത് പതിവില്ലാതെ ശബ്ദംകേട്ടാൽ സമീപവാസികളെ കൂടി അറിയിച്ചിട്ടേ പുറത്തിറങ്ങാവൂ എന്ന് പാമ്പാടി സി.ഐ.യു.ശ്രീജിത്ത് മുന്നറിയിപ്പ് നൽകി.അശ്വിൻ ആശുപത്രിയിൽ ചികിത്സതേടി.