Site iconSite icon Janayugom Online

ഹാഫ് മാരത്തണില്‍ കൃഷനും ദുർഗയും വിജയികൾ

കാലിക്കറ്റ് സർവകലാശാലാ അത്‍ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തൺ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കൃഷൻ കുമാറും വനിതാ വിഭാഗത്തിൽ തൃശൂർ വിമല കോളജിലെ ദുർഗാ ശ്രീജേഷും ഒന്നാം സ്ഥാനം നേടി. 

പുരുഷവിഭാഗത്തിൽ കെ അരുൺ (സെന്റ് തോമസ് കോളജ്), എം എഫ് അജ്മൽ (ക്രൈസ്റ്റ് കോളജ്) വനിതാ വിഭാഗത്തിൽ എയ്ഞ്ചൽ ആന്റണി (വിമലാ കോളജ്), എസ് അനശ്വര (ക്രൈസ്റ്റ് കോളജ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. 

Exit mobile version