Site iconSite icon Janayugom Online

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. മണ്ണാർക്കാട് സ്വദേശി ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ് ശ്രീനന്ദ. കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version