Site iconSite icon Janayugom Online

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നായ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഗ്രാമീണ മേഖലകളിലേക്കും, ദീർഘദൂര ഇടങ്ങളിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുമുള്ള എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ.
ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ഗ്രാമീണ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലേക്ക് അഞ്ച് ബസുകളാണ് സർവീസ് ആരംഭിച്ചത്.
കൊട്ടാരക്കര — കിഴക്കേ തെരുവ് — പട്ടമല — വെട്ടിക്കവല — പച്ചൂർ, കൊട്ടാരക്കര — കോടതി — ഇടിസി — കാടാംകുളം — റയിൽവേ സ്റ്റേഷൻ(സർക്കുലർ ), കൊട്ടാരക്കര ‑വെണ്ടാർ — പൂവറ്റൂർ — തുരുത്തിലമ്പലം — ഏനാത്ത് — അടൂർ, കൊട്ടാരക്കര — നീലേശ്വരം — അന്നൂർ — കടയ്ക്കോട് — നെടുമൺ കാവ് — അസ്സിസ്സിയ — കൊട്ടിയം, കൊട്ടാരക്കര — കുന്നിക്കോട് — മേലില — കോട്ടവട്ടം ‑പുനലൂർ, കൊട്ടാരക്കര — പള്ളിക്കൽ — പാത്തല — പുത്തൂർ — ചീരങ്കാവ് ‑കുണ്ടറ — കൊല്ലം, കൊട്ടാരക്കര — മൈലം — പട്ടാഴി, കൊട്ടാരക്കര ‑നെല്ലിക്കുന്നം — ചെപ്ര — ഉമ്മന്നൂർ — വാളകം — (സർക്കുലർ), കൊട്ടാരക്കര — കരിക്കം — സദാനന്ദപുരം — പഴിഞ്ഞം- ഉമ്മന്നൂർ — വാളകം (സർക്കുലർ) എന്നീ സർവീസുകളാണ് ആരംഭിച്ചത്.
കൊട്ടാരക്കര നഗര സഭ ചെയർമാൻ എ ഷാജു, നഗര സഭ വൈസ് ചെയർപേഴ്സൺ അനിതാ ഗോപൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ് ആർ രമേശ്, എടിഒ ഉദയ കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ജ. എം രാജു, നഗരസഭ കൗൺസിലർമാർ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version