കെഎസ്ആർടിസിയുടെ ഏപ്രിൽ 22 നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമൺ‑മൂന്നാർ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ ആരംഭിച്ചു. രാവിലെ 5.15 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം എലപ്പാറ, വഴി വാഗമൺ എത്തും. അഡ്വെഞ്ചർ പാർക്ക്, പൈൻവാലി, മൊട്ടക്കുന്ന്, എന്നിവ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവിടങ്ങളിലൂടെ കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ളതൂവൽ, ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും.
അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിംഗ് പോയിന്റ്സ്, ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട് ആറ് മണിക്ക് മൂന്നാറിൽ എത്തിയ ശേഷം രാത്രി ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി എപ്രിൽ 24 ന് പുലർച്ചെ രണ്ട് മണിക്ക് കൊല്ലം ഡിപ്പോയിൽ എത്തും.
ബുക്കിംഗ് തുക 1150 രൂപ. മൂന്നാർ ഡിപ്പോയിൽ കെഎസ്ആർടിസി ബസിൽ സ്ലീപ്പർ സൗകര്യവും ഉൾപ്പെടും. (ഭക്ഷണവും, സന്ദർശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ) ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 9496675635, 8921950903.