സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മായാദർപ്പണ്‍, കസ്ബ, തരംഗ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്. സമാന്തര സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരനാണ് കുമാർ സാഹ്നി. 1972ല്‍ പുറത്തിറങ്ങിയ മായാ ദർപ്പണ്‍ ആണ് ആദ്യ സിനിമ. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് മായാദർപ്പണിന് ലഭിച്ചിരുന്നു. 2019ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1940ല്‍ സിന്ധ് മേഖലയിലെ ലർക്കാനയില്‍ ജനിച്ച അദ്ദേഹം പിന്നീട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി, ഋത്വിക് ഘട്ടക്കിന്റെ ശിഷ്യനായിരുന്നു. പിന്നീട് ഫ്രാൻസിലേക്ക് പോയ സാഹ്നി, റോബർട്ട് ബ്രെസന്റെ സഹായിയായി പ്രവർത്തിച്ചു.
നിർമ്മൽ വർമ്മയുടെ കഥയെ ആസ്പദമാക്കിയാണ് കുമാർ സാഹ്നി ‘മായാ ദർപ്പൺ’ ഒരുക്കിയത്. 1989ല്‍ ഖായൽ ഗാഥ സംവിധാനം ചെയ്തു. 1991ൽ ഭവനതരണയും സാഹ്നി ഒരുക്കി. 1997ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ‘ഛാർ അധ്യായ്’ എന്ന നോവലിന് ചലച്ചിത്രഭാഷ്യമൊരുക്കി. അദ്ദേഹം രചിച്ച ‘ദി ഷോക്ക് ഓഫ് ഡിസയർ ആന്റ് അദർ എസെയ്‌സ്’ എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
English Summary: Kumar Sahni passed away
You may also like this video